അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയാകാൻ സാധിക്കാതിരുന്നതിന് കമലാ ഹാരിസ് തന്റെ ഭർത്താവിനെ കുറ്റപ്പെടുത്തുന്നു എന്ന് റിപ്പോർട്ട്. പ്രചാരണത്തിനിടെ തനിക്ക് തിരിച്ചടിയായ ചില വിവാദങ്ങളുടെ കേന്ദ്രം ഭർത്താവ് ഡഗ് എംഹോഫാണെന്ന വിമർശനം കമല ഉയർത്തുന്നു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ......
ടെല്‍അവീവ്: ഗാസ വെടിനിര്‍ത്തലും ബന്ദി കരാറും അനുസരിച്ച് ഹമാസ് ബന്ദികളാക്കിയ നാല് വനിതാ സൈനികരെ കൈമാറിയതിന് പകരമായി ഇസ്രായേല്‍ ശനിയാഴ്ച 200 പാലസ്തീന് തടവുകാരെ വിട്ടയച്ചതായി ഇസ്രായേലിന്റെ ജയില്‍ സര്‍വീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു. എ എഫ് പി റിപ്പോര്‍ട്ട് അനുസരിച്ച് മോചിതരായ തടവുകാര്‍ റാമല്ലയില്‍ എത്തിയപ്പോള്‍ പാലസ്തീനികള്‍ സന്തോഷം പ്രകടിപ്പിച്ചു. ......
യുദ്ധം തകർത്ത ഗാസയെ വൃത്തിയാക്കണമെങ്കിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗാസയിൽ അഭയാർത്ഥികളായവരെ ഈജിപ്ത്, ജോർദാൻ തുടങ്ങിയ അറബ് രാഷ്ട്രങ്ങൾ ഏറ്റെടുക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ......
ബെയ്റൂട്ട്: ലെബനനിൽ നിന്നും സൈന്യത്തെ പിൻവലിക്കാൻ ഇസ്രയേലിന് അന്ത്യശാസനം നൽകി ഹിസ്ബുള്ള. തെക്കൻ ലെബനനിൽ സൈനിക വിന്യാസം തുടരാനുള്ള ഇസ്രയേൽ നീക്കത്തിനെതിരെയാണ് ലെബനനിലെ സായുധ സംഘം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ......
അനധികൃത കുടിയേറ്റക്കാരെ രാജ്യത്ത് നിന്നും പുറത്താക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടപടികൾ ആരംഭിച്ചെന്ന് റിപ്പോർട്ട്. കുടിയേറ്റക്കാരെ രാജ്യത്തു നിന്നും കയറ്റിവിടാൻ ആവശ്യമായ വിമാനങ്ങൾ സജ്ജമാക്കാനുള്ള ശ്രമത്തിലാണ് ട്രംപ് ഭരണകൂടമെന്ന് വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫൻ മില്ലർ പറഞ്ഞു. ......
ഒരുകാലത്ത് ലോകം കിടുങ്ങിയിരുന്ന പേരാണ് അധോലോക നായകൻ ചാൾസ് ശോഭരാജ് എന്നത്. ലോകമെമ്പാടുമുള്ള നിയമപാലകരെ വിറപ്പിച്ച സുന്ദരനായ കുറ്റവാളി കൊന്നുതള്ളിയവരിൽ സുന്ദരികളായ യുവതികളും ഏറെയുണ്ട്. ......
ജറുസലം: 2023 ഒക്ടോബർ 7 ന് ഇസ്രയേലിൽ നിന്നും തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയ നാലു യുവതികളെ ഹമാസ് ഇന്ന് മോചിപ്പിക്കും. ഇസ്രയേലിന്റെ നാല് യുവ വനിതാ സൈനികരെയാണ് ഹമാസ് ഇന്ന് മോചിപ്പിക്കുക. ലിറി അൽബാഗ്, കരീന അരിയേവ്, ഡാനിയേല ഗിൽബോവ, നാമ ലെവി എന്നിവരെയാണ് ഇന്ന് മോചിപ്പിക്കുക. ......
ഭാര്യ മിഷേലുമായി അകൽച്ചയിലെന്ന വാർത്തകൾക്ക് പിന്നാലെ ചർച്ചകളിൽ നിറയുന്നത് അമേരിക്കയുടെ മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ പ്രണയം സംബന്ധിച്ച വാർത്തകളാണ്. ഒബാമയും നടി ജെനിഫർ അനിസ്റ്റണും പ്രണയത്തിലെന്ന അഭ്യൂഹമാണ് ഇപ്പോൾ പ്രചരിക്കുന്നത്. ......
കാബൂൾ: ഉന്നത താലിബാൻ നേതാക്കളെ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവിനെ സ്വാഗതം ചെയ്ത് അഫ്ഗാൻ വിമെൻ മൂവ്മെന്റ്. ഇന്റർനാഷണൽ ക്രിമിനൽ കോടതിയുടെ വിധി ചരിത്രപരമായ തീരുമാനമാണെന്ന് അഫ്ഗാൻ വിമെൻ മൂവ്മെന്റ് പ്രതികരിച്ചു. ഹിബത്തുള്ള അകുന്ദ്സാദ ഉൾപ്പടെയുള്ള രണ്ട് ഉന്നത താലിബാൻ നേതാക്കളെ അറസ്റ്റ് ചെയ്യാനാണ് ഇന്റർനാഷണൽ ക്രിമിനൽ കോടതി ചീഫ് പ്രോസിക്യൂട്ടർ കരിം ഖാൻ ഉത്തരവിട്ടത്. ......
നായപ്രേമിയായ യുവതിയുടെ മൃതശരീരം വളർത്തുനായകൾ ഭക്ഷിച്ച നിലയിൽ കണ്ടെത്തി. റൊമാനിയയിലെ ബുക്കാറെസ്റ്റിലാണ് സംഭവം.......